കേരളാ കർഷകസംഘം കിളിമാനൂർ ഏരിയാസമ്മേളനത്തിന് ഉജ്വല തുടക്കം. ദീപശിഖ, പതാക കൊടിമര ജാഥകൾ സമ്മേളന നഗരിയായ എം ഗോപാലകൃഷ്ണൻ നായർ നഗറിൽ ( നാവായിക്കുളം സ്റ്റാച്യു ജംഗ്ഷൻ) സംഗമിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയാ പ്രസിഡന്റ് ഡോ കെ വിജയൻ അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ എസ് ഹരിഹരൻപിള്ള സ്വാഗതം പറഞ്ഞു. വി ജോയി എംഎൽഎ, സിപിഐ എം ജില്ലാകമ്മറ്റിയംഗം മടവൂർ അനിൽ, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് തട്ടത്തുമല ജചചന്ദ്രൻ, ജില്ലാകമ്മറ്റിയംഗം എം എസ് ബിജുമോൾ, ഇ ജലാൽ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച നാവായിക്കുളം മനോജ് ആഡിറ്റോറിയത്തിൽ സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്യും
