കഴക്കൂട്ടം : കാര്യവട്ടം ജംഗ്ഷനിൽ വാഹനാപകടത്തിൽ തകർന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനടയിൽ പോസ്റ്റിൽ നിന്നും നിലത്തുവീണ് കെഎസ്ഇബി കരാർ ജീവനക്കാരന് ഗുരുതര പരിക്കേറ്റു. ചന്തവിള സ്വദേശി ബിനിൽ കുമാർ (45) ന് ആണ് അപകടത്തെ തുടർന്ന് പരിക്കേറ്റത്. ബിനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5 30 ഓടെയാണ് സംഭവം. അപകടത്തിൽ തകർന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ച ശേഷം പോസ്റ്റിനു മുകളിൽ നിന്ന് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബിനിലിനൊപ്പം മറ്റൊരാളും പോസ്റ്റിൽ ഉണ്ടായിരുന്നു അയാൾക്ക് പരിക്കൊന്നും ഇല്ല. വിക്രമൻ എന്നയാളാണ് ഈ ജോലിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളത്.
