കല്ലമ്പലം. നാവായിക്കുളം പൊയ്കവിള വീട്ടിൽ ഷീജയെ യാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കല്ലമ്പലം പോലീസ് ഇൻക്വസ്റ്റ് പോസ്റ്റുമാർട്ടം തുടങ്ങിയുള്ള മേൽ നടപടികൾ പൂർത്തികരിച്ചു. യുവതിയുടെ മരണത്തെ തുടർന്ന് ഭർത്താവ് ഹാഷിമിനെ കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. അടുത്തയാഴ്ച തിരികെ പോകാനിരുന്നതാണ്.ഷീജയുടെ മൂത്തമകൻ കഴിഞ്ഞ ദിവസമാണ് വിദേശത്തേക്ക് പോയത്.
