.
ചിറയിൻകീഴ് : ശാർക്കര – പണ്ടകശാല റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ മോനി ശാർക്കര, ബേബി എന്നിവർ നാളെ (ബുധൻ) രാവിലെ 8 മണി മുതൽ ശാർക്കര ജംഗ്ഷനിൽ ഉപവാസമിരിക്കും.
ചിറയിൻകീഴിൽ റയിൽവേ ഓവർ ബ്രിഡ്ജ് പണി നടക്കുന്നതിനാൽ പ്രൈവറ്റ് ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ നിലവിൽ ഇതുവഴിയാണ് കടന്ന് പോകുന്നത്. റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര നരക തുല്യമാണ്. ഈ റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ ശേഷമേ ഓവർ ബ്രിഡ്ജിന്റെ പണികൾ ആരംഭിക്കൂ എന്ന വാക്ക് അധികൃതർ ലംഘിച്ചരിക്കുകയാണ്.
