ശാസ്തവട്ടം കിഴക്കേ മുക്കിലെ ടാർ ഫാക്ടറിക്കെതിരെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെഇതിനു സമീപത്തു പ്രവർത്തിക്കുന്ന കോൺക്രീറ്റ് മിക്സ് കമ്പനിയും അവരുടെ കമ്പനിയിലെ കെമിക്കൽ അടങ്ങിയ കോൺക്രീറ്റ് മിക്സ് തൊട്ടടുത്ത വെള്ളക്കെട്ടിലേക്ക് ഒഴുക്കി വിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.ഇതിനെ തുടർന്നു ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പോലീസ് സ്റ്റേഷനിലും പരാതികൾ നൽകി. അടുത്തുള്ള കിണറുകളിലെ വെള്ളം പരിശോധിച്ചു അതിന്റെ ഫലം വന്നതിനുശേഷം നെപ്ട്യൂൺ കമ്പനി പ്രവർത്തിച്ചാൽ മതിയെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകി.ഇവിടെ പരിസരവാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി പ്രവർത്തിക്കുന്ന ടാർ ഫാക്റ്റ റിക് എതിരെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങിയ പ്രതിഷേധക്കാർ സമര പരിപാടികൾ തുടരുന്നു..




