ചിറയിൻകീഴ് : കടലിനെ അറിയാം – കടൽക്കാറ്റേൽക്കാം – കടൽ തീരമണയാം മുദ്രാവാക്യമുയർത്തി
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി
ശുചിത്വ സാഗരം – സുന്ദര തീരത്തിന്റെ ഭാഗമായി കടലോര നടത്തം സംഘടിപ്പിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തിൽ നടപ്പാക്കുന്ന ശുചിത്വ സാഗരം – സുന്ദര തീരം പദ്ധതിയുടെ ബോധവത്കരണപരിപാടികളുടെ ഭാഗമായാണ് കടലോര നടത്തം സംഘടിപ്പിച്ചത്.
പെരുമാതുറ പൊഴിക്കര കടലോരത്ത് ചേർന്ന യോഗത്തിന്റെ ഉദ്ഘാടനവും,
കടലോര നടത്തത്തിന്റെ ഫ്ലാഗ് ഓഫും
ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് നിർവ്വഹിച്ചു.
പ്രസിഡന്റ് പി മുരളി അധ്യക്ഷനായി.
പെരുമാതുറ പൊഴിക്കര മുതൽ ഒറ്റപ്പന വരെയുള്ള രണ്ടു കിലോമീറ്റർ കടൽ തീരത്താണ് നടത്തം സംഘടിപ്പിച്ചത്.
ഫിഷറീസ് ദക്ഷിണ മേഖല ജോയിന്റ് ഡയറക്ടർ സ്മിത ആർ നായർ, ഫിഷറീസ് തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടർ ഷീജാ മേരി,
പഞ്ചായത്ത് അംഗങ്ങളായ എം എ വാഹിദ്, ഫാത്തിമഷക്കീർ ,സൂസി ബിനു എന്നിവർ നേതൃത്വം നൽകി.
