

സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ ആറ്റിങ്ങൽ നിയോജക മണ്ഡലം തലയോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. ഒ.എസ്. അംബിക എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ: എസ്.കുമാരി , വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സ്മിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രാജേന്ദ്രൻ , പി.ബീന, ഡി. സ്മിത, റ്റി.ആർ. മനോജ്, കെ. താജുന്നിസ, ജില്ലാ അഡീഷണൽ പട്ടികജാതി ഓഫീസർ സരിൻ ഐ.ആർ , റിസർച്ച് അസിസ്റ്റന്റ് മനോഷ് കുറുപ്പ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ , വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പർമാർ , എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ , പട്ടിക ജാതി പ്രൊമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലെയും , നഗരസഭയിലെയും പട്ടിക ജാതി വിഭാഗങ്ങളുടെ വികസന ഫണ്ടിന്റെ പുരോഗതി വിലയിരുത്തി. ജില്ലയിലെ ആദ്യ പട്ടിക ജാതി കോ- ഓർഡിനേഷൻ യോഗമായിരുന്നു ആറ്റിങ്ങലിലേത്.
