കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കീഴാറ്റിങ്ങൽ കുടവൂർക്കോണം കാട്ടിൽ വീട്ടിൽ 36 വയസ്സുള്ള ജോഷിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25 ആം തീയതി രാത്രി 10 മണിക്ക് ഭാര്യവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുള്ള കുട്ടിയെയും ഭാര്യയെയും പ്രതി ക്രൂരമായി മർദ്ദിച്ചിരുന്നു. വീട്ടുകാർ എണീറ്റ് ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിയെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന്റെ നിരന്തര പീഡനം സഹിക്കാൻ വയ്യാതെ ഭാര്യയും കുഞ്ഞും അവരുടെ വീട്ടിലായിരുന്നു താമസം. കടയ്ക്കാവൂർ എസ് എച് ഓ. അജേഷ്. വി,എസ് ഐ മാരായ ദീപു.എസ്.എസ്,മാഹീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഗേഷ്, ഗിരീഷ്,ഡാനി,,അരുൺകുമാർ, എന്നിവർ അടങ്ങുന്ന സംഘമാണ് ഒളിവിൽ ആയിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
