പാലോട്.. വാമനപുരം നദിയിൽ കുളിക്കുന്നതിനിടെ കാണാതായ സ്കൗട്ട് ആൻഡ് ഗൈഡ് സെന്ററിലെ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പാലോട് സത്രകുഴി രാജി നിവാസിൽ എം എസ് സാജി(60)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാലോട് പമ്പ് ഹൗസിനു സമീപം നദിയിൽ കുളിക്കുന്നതിനിടെയാണ് സാജിയെ കാണാതായത്. പാലോട് പോലീസിന്റെയും വിതുര ഫയർഫോഴ്സ്, സ്കൂബ ടീം, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
