മംഗലപുരം സി.ആർ.പി.എഫ് ക്യാമ്പിനടുത്തു കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുരുക്കുംപുഴ ഇടവിളാകം മാവിള വീട്ടിൽ തുളസീധരന്റെയും സനിലയുടെയും മകൻ സൈജു (41)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.15 യോടെയാണ് അപകടമുണ്ടായത് . പള്ളിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം ഭാഗത്തേക്ക് വരുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാത്തിൽ ഇരുവാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. അടുത്തിടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു സൈജു .അവിവാഹിതനാണ്. ഏക സഹോദരി സജ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മംഗലപുരം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

