വെമ്പായം: കാണാതായ യുവതിയുടെ മൃതദേഹം വീടിനു സമീപത്ത് ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തി. വേറ്റിനാട് കുന്നുംപുറത്ത് പത്മാവതിയുടെ മകൾ അനുജ (23) നെയാണ് മരിച്ച നിലയിൽകണ്ടെത്തിയത് . അനുജയെ കാണ്മാനില്ലാ എന്ന് കാണിച്ചു ബന്ധുക്കൾ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരിന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയാണ് ഇന്ന് വൈകിട്ട് ആറുമണിയോടെ വീടിന് സമീപത്തുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടത്.മൃതദേഹത്തിന് ആഴ്ച്ചകളുടെ പഴക്കമുണ്ട്.വട്ടപ്പാറ പോലീസും ഫയർഫോഴ്സും ചേർന്ന് കരയ്ക്ക് എത്തിച്ച മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വട്ടപ്പാറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
