അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപക ദിനമായ സെപ്റ്റംബർ 14 ന് ഗ്രന്ഥശാലാദിനമായി കായിക്കര ആശാൻ ജന്മ ശതാബ്ദി സ്മാരക ഗ്രന്ഥ ശാലയിൽ ആചരിച്ചു. രാവിലെ ഗ്രന്ഥശാലയിൽ പതാക ഉയർത്തി . താലൂക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഗ്രന്ഥശാലാദിന സന്ദേശം നൽകി.
വൈകുന്നേരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ഗ്രന്ഥശാലയിൽ അക്ഷരദീപം തെളിയിച്ചു .ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഗവേർണിങ് ബോഡി അംഗങ്ങളായ റജി കായിക്കര, ജെയിൻ, എസ്. പ്രവീൺ ചന്ദ്ര , നേതൃ സമതി കൺവീനർ വിജയ് വിമൽ എന്നിവർ പങ്കെടുത്തു.
