തോന്നക്കൽ ഗവ: എച്ച് എസ് എസ് ൽ ഹിന്ദി ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു.ഹിന്ദി ക്ലബ്ബ് എഫ്. എം 2022 റേഡിയോ പരിപാടി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ സുജിത്ത് എസ് നിർവഹിച്ചു.എല്ലാദിവസവും ഉച്ചക്ക് ഒരു മണിക്ക് കുട്ടികളുടെ റേഡിയോ പരിപാടികൾ ഉണ്ടായിരിക്കും.ഹിന്ദിയിൽ അസംബ്ലിയും കുട്ടികൾ സംഘടിപ്പിച്ചു.പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഹിന്ദി എഴുത്തുകാർക്കും വിദ്യാർത്ഥികൾ ഹിന്ദി ദിന ആശംസകൾ അയച്ചു. അവർ ആശംസാ കാർഡുകൾ ഹെഡ്മാസ്റ്റർക്ക് കൈമാറിഹിന്ദിയിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു
