കാര്യവട്ടം :ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വിന്റി-20 മത്സരം നടക്കാനിരിക്കെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. 2 കോടി 36 ലക്ഷം രൂപ
കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ആണ് ഈ മാസം 13 നു കെഎസ്ഇബി സ്റ്റേഡിയത്തിന്റെ വൈദ്യുതി വിച്ഛേദിച്ചത്.
Contents
കുടിശ്ശിക അടക്കേണ്ടത് സ്റ്റേഡിയം ഉടമകളായ കമ്പനിയാണ്.എന്നാൽ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതാണ് കുടിശിക വരാൻ കാരണം. സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച സംഭവം നിരാശജനകമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രതികരിച്ചു. ട്വിന്റി-20 മത്സരം നടക്കാനിരിക്കെ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ കുടിശ്ശിക തുക ലഭിക്കുമെന്നാണ് കെ എസ് ഇ ബിയുടെ പ്രതീക്ഷ.
