ആലപ്പുഴ :രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആലപ്പുഴയിൽ പ്രവേശിച്ചു. ഇതിനിടെ യറ്ററിയിൽ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയാണ് നഷ്ടമായത്. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെ പോക്കറ്റടി നടന്നതെന്നാണ് പറയുന്നത് .
Contents
നേരത്തെ തിരുവനന്തപുരത്തു വച്ച് നടന്ന യാത്രയിലും പോക്കറ്റടി ഉണ്ടായിരുന്നു.ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട് സ്വദേശികളായ നാലു പേര് യാത്രയില്‍ നുഴഞ്ഞുകയറിയതായി സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി.
നാലു ദിവസമാണ് പദയാത്ര ആലപ്പുഴ ജില്ലയിലുണ്ടാവുക.ഇന്നു രാവിലെയാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്.
