തിരുവനന്തപുരംപോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ വ്യാപക അക്രമണങ്ങൾ. വാഹനങ്ങൾക്കും കടകൾക്കും നേരെ ഹർത്താൽ അനുകൂലികൾ അക്രമം തുടരുന്നു. അക്രമ സംഭവങ്ങളിൽ ഇതുവരെചെയ്തു. സംസ്ഥാനത്തൊട്ടാകെ കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ഏറ്റവും അധികം ആക്രമണം നടന്നത്. 70ൽ അധികം ബസുകൾ പ്രതിഷേധക്കാർ തകർത്തു. 51 ബസുകളുടെ ചില്ലുകൾ അക്രമികൾ പൂർണ്ണമായും തകർത്തു. ഡ്രൈവർമാർ അടക്കം 11 പേർക്ക് പരിക്കേറ്റതായി കെഎസ്ആർടിസി അറിയിച്ചു. കണ്ണൂർ വളപ്പട്ടണത്ത് കെഎസ്ആർടിസി സ്വഫ്റ്റ് ബസിന് നേരേയും കല്ലേറുണ്ടായി. കണ്ണൂരിൽ ആർഎസ്എസ് കാര്യാലയം ഉൾപ്പെടെ രണ്ടിടത്ത് ബോംബേറുണ്ടായി.
കോട്ടയത്ത് നിന്ന് വന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. 30 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കെഎസ്ആർടിസിയ്ക്കുണ്ടായത്. ഈരാറ്റുപേട്ടയിൽ പോലീസും പ്രതിഷധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 81 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഹർത്താലിനിടെ കടകൾക്ക് നേരേയും വ്യാപക അക്രമമാണ് നടന്നത്.
സംസ്ഥാനത്ത് ഇന്ന് 60 ശതമാനം കൂടുതൽ സർവ്വീസ് നടത്തി. ഇന്ന് 2432 ബസുകൾ സംസ്ഥാനത്ത് മൊത്തം സർവ്വീസ് നടത്തി. മൊത്തം സർവ്വീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിങ്ങിയതായി കെഎസ്ആർടിസി അറിയിച്ചു.
