തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ പദ്ധതികൾ ദേശീയ ജലജീവൻ മിഷൻ സംഘം സന്ദർശിച്ചു. പദ്ധതിയിലെ നിർമാണ പ്രവർത്തനങ്ങളും നൽകിയ കണക്ഷനുകളും സംഘം പരിശോധിച്ചു. മാണിക്കൽ, നെല്ലനാട്, കിഴുവിലം, മംഗലപുരം പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തി. ജലഗുണനിലവാര പരിശോധനയും സഹായ സംഘടനയുടെ പ്രവർത്തനവും വിലയിരുത്തി. ദേശീയ ജലജീവൻ മിഷനിലെ വിദഗ്ധനായ സുഭാഷ് കുമാർ ചൗധരി, മുരളി എന്നിവരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.
