കാട്ടാക്കട: കെഎസ്ആര്‍ടിസിയുടെ കാട്ടാക്കട ഡിപ്പോയിൽ രാത്രിയില്‍ വെളിച്ചമില്ല.ഇതോടൊപ്പം തെരുവുനായ ശല്യവും കൂടുന്നു.ലഹരി മാഫിയയും സാമൂഹിക വിരുദ്ധസംഘവും മൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. നൂറുകണക്കിന് യാത്രക്കാരാണ് രാത്രിയില്‍ കാട്ടാക്കട ഡിപ്പോയില്‍ എത്തുന്നത്. കടകളുടെ വെളിച്ചം മാത്രമാണ് ഇപ്പോഴുള്ളത്.
ഡിപ്പോയിലെ വൈദ്യുതി വിളക്കുകൾ മാസങ്ങളായി കത്തുന്നില്ല.തെരുവുവിളക്ക് കത്തിക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ വര്‍ഷംതോറും ചെലവിടുന്നത് ലക്ഷങ്ങളാണ്. എന്നാല്‍, കെ.എസ്.ആര്.ടി.സി ഡിപ്പോ, ഡിവൈ.എസ്.പി ഓഫിസ്, പൊലീസ് സ്റ്റേഷന്, ബാങ്കുകള്‍, ആശുപത്രി ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പട്ടണ ആസ്ഥാനത്തും വെളിച്ചമില്ല . മികച്ച രീതിയിൽ പ്രവർത്തിക്കുന്ന, ലാഭകരമായ സർവിസുകളുള്ള ഡിപ്പോയാണ് കാട്ടാക്കട എന്ന് മാത്രമല്ല ജില്ലയിൽ ഏറ്റവുമേറെ സ്ഥലസൗകര്യവും കാട്ടാക്കടയിലുണ്ട്, 4.92 ഏക്കർ ഭൂമി.
