കല്ലറ കെ. ടി കുന്ന് സനിൽ ഭവനിൽ സജിത്തിനെയാണ് [40] കൊച്ചി ഏരൂർ കണിയാമ്പുഴ- മാത്തൂർ റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
ഹിൽപാലസ് എ ആർ ക്യാമ്പിലെ ഒന്നാം ബറ്റാലിയൻ എസ് ഐ ആയിരുന്നു.
മൃതദേഹത്തിന് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാവിലെ ആക്രി പറക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്.
തുടർന്ന് വിവരം സമീപത്തെ ഓട്ടോഡ്രൈവറെ അറിയിക്കുകയും ഓട്ടോ ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു.
ചൊവ്വാഴ്ചയും വീട്ടിലേക്ക് വിളിച്ചിരുന്നു പിന്നീട് വിവരം ഒന്നും ഇല്ലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
പി.ഉപേന്ദ്രന്റെയും ലീലാമ്മയുടെയും മകനാണ് മരിച്ച സജിത്ത്.
സഹോദരൻ. സനൽ(പോലീസ്)
സഹോദരി. സജിത.
ഭാര്യ. ധന്യ
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം കല്ലറയിലുളള സ്വവസതിയിൽ കൊണ്ട് വരുമെന്ന് ബന്ധുക്കൾ അറിയിച്ചു.
