കൊച്ചി:അറസ്റ്റിലായ പോപുലർ ഫ്രണ്ട്നേതാക്കളെ ഏഴു ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ പ്രമുഖനേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടെന്നും ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിന് ശ്രമിച്ചുവെന്നും എൻഐഎ കസ്റ്റഡി അപേക്ഷയിൽ പറഞ്ഞു.
ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് എൻ.ഐ.എ കോടതിയെ സമീപിച്ചത്.കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എയും ഇ.ഡിയും റെയ്ഡ് നടത്തിയത്.
പോപുലര്‍ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്.കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ എൻ.ഐ.എ ഡയറക്ടർ ജനറൽ ധിൻങ്കർ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
