കിളിമാനൂർ:ബി.സത്യൻ എംഎൽഎയുടെ എംഎൽഎ ഫണ്ടിൽ നിന്നും 1.15 കോടി രൂപ അനുവദിച്ച കിളിമാനൂർ പഞ്ചായത്ത് ഓഫിസിന്റെ നിർമാണം തുടങ്ങി നാല് വർഷം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാകുന്നില്ല . 2018–ൽ ആണ് നിർമാണം തുടങ്ങിയത്. ഇന്നു കാണുന്ന രീതിയിൽ നിർമാണം പൂർത്തിയായത് 4 മാസം മുൻപാണ്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യും എന്നാണ് നിർമാണം തുടങ്ങിയ വേളയിൽ പറഞ്ഞത് .
അനുവദിച്ച തുകയുടെ നിർമാണം പൂർത്തിയായി. പഞ്ചായത്ത് ഫണ്ടിൽ നിന്നും വയറിങിനു 20 ലക്ഷം രൂപ അനുവദിച്ചു. വയറിങിന്റെ പ്രാരംഭ ജോലികൾ പൂർത്തിയായി.ടൈൽ ഇടൽ, ശുചിമുറി ഫിറ്റിങ്, കാബിൻ തിരിക്കൽ തുടങ്ങിയ ജോലികൾ അവശേഷിക്കുന്നു. ഇതിന്റെ നിർമാണം പൂർത്തിയാക്കാനായി 29 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്ത് എംഎൽഎക്കു നൽകിയിരിക്കുകയാണ്.തുക അനുവദിക്കാമെന്ന് എംഎൽഎ ഉറപ്പ് നൽകിയെന്നും ഈ തുക കൂടി ലഭിച്ചാൽ മാത്രമേ പഞ്ചായത്ത് ഓഫിസ് നിർമാണം പൂർത്തിയാക്കാൻ കഴിയൂ.
