മയ്യനാട് പുല്ലിച്ചിറ കായലിൽ നീന്തൽ പരിശീലനത്തിനിടെ യുവാവ് മുങ്ങി മരിച്ചു. തട്ടാമല ബോധിനഗർ 119 തിരുവോണത്തിൽ വടക്കേവിള ഫിനാൻസ് ഉടമ നടരാജന്റെ മകൻ ബിനുരാജ് ആണ് മരിച്ചത്.ഇന്നലെ രാവിലെ 7.30 ന് പുല്ലിച്ചിറ കായലിലാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കായലിന്റെ മധ്യഭാഗത്തേക്ക് നീന്തിയ ശേഷം തിരികെ നീന്തിവരുമ്പോഴാണ് അപകടം സംഭവിച്ചത്.
പിറകിലായി നീന്തിയ ബിനു രാജിനെ മറ്റുള്ളവർ കരയ്ക്കെത്തി തിരികെ നോക്കിയപ്പോൾ കണ്ടില്ല. തുടർന്ന്, അഗ്നിരക്ഷാസേന, സ്കൂബ സംഘം എന്നിവർ എത്തി മുങ്ങിയ ബിനു രാജിനെ പുറത്തെടുക്കുകയായിരുന്നു. സംസ്കാരം നടത്തി. മാതാവ് : പ്രസന്ന. ഭാര്യ: രമ്യ. മക്കൾ: റിഷിക് രാജ്, റിഷ്വിൻ.
