ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം നടന്നു.സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ ലീല രാജേന്ദ്രൻ, സക്കീർ ഹുസ്സൈൻ, സുമേഷ്, രാജേഷ്, മഞ്ജു പ്രദീപ്, സെക്രട്ടറി രതീഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാമത്സരങ്ങൾ, ഓണ സദ്യ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു.



