കഴക്കൂട്ടം: കാര്യവട്ടം വിയ്യാറ്റ് ചാമുണ്ഡേശ്വരി സരസ്വതി ഗണപതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനു തുടക്കമായി. ഇതിന്റെ ഭാഗമായി നടന്ന കലാസാംസ്കാരിക സമ്മേളനം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ നാരായണീയ പാരായണം, രാത്രി 8 മുതൽ മ്യൂസിക് ആൻഡ് വയലിൻ. നാളെ വൈകിട്ട് ദേവീ മഹാത്മ്യ പാരായണം,വൈകിട്ട് പ്രഭാഷണം. ഒന്നിനു വൈകിട്ട് ക്ലാസിക്കൽ ഡാൻസ്, തുടർന്ന് നാട്യോത്സവ്. 2നു വൈകിട്ട് 8ന് പൂജവയ്പ് തുടർന്ന് സംഗീതാർച്ചന.3നു വൈകിട്ട് സോപാന സംഗീതം, ജ്ഞാന യജ്ഞം. 4നു രാവിലെ അഖണ്ഡ നാമജപം, വൈകിട്ട് വീണ കച്ചേരി, 5ന് 7ന് വിദ്യാരംഭംഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് പ്രഭാഷണം. എല്ലാ ദിവസവും രാത്രി ലഘു ഭക്ഷണം ഉണ്ടായിരിക്കും.
