കഴക്കൂട്ടം: സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. സ്കേറ്റിഗ് പരിശീലനത്തിനിടെ അമിതവേഗതയിൽ എത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ അതേ കാറിൽ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രീൻഫീൽഡ് സ്റ്റേഡിയം റോഡിൽ റോഡിൽ സ്ഥിരമായി രാഹുൽ സ്കേറ്റിങ് പരിശീലനം നടത്തിവരികയായിരുന്നു. സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു.
Contents
