വെള്ളറട ഗ്രാമശബ്ദം കൾച്ചറൽ ഫോറം കുന്നത്തുകാൽ വി ആർ വൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തിൽ ലഹരിക്കെതിരെ ജില്ലാതലത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ പ്രചരണ യാത്ര നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ വച്ച് കെ. ആൻസലൻ എം. എൽ എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് എച്ച്. എം എബനെസർ അദ്ധ്യക്ഷത വഹിച്ചു.സാമൂഹിക പ്രവർത്തകൻ റോബിൻ പ്ലാവിളയ്ക്ക് പതാക കൈമാറി നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ എ. പി ഷാജഹാൻ ഫ്ലാഗ് ഓഫ് ചെയ്തു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ രാജ്മോഹൻ മുഖ്യ സന്ദേശം നൽകി. വൈസ് ചെയർപേഴ്സൺ പ്രിയസുരേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് ഫ്രാങ്ക്ളിൻ, പൊതുമാരാമത് സ്ഥിരം സമിതി അദ്ധ്യക്ഷ ആർ. അജിത, ക്ഷേമകാര്യാ സ്ഥിരംസമിതി അദ്ധ്യക്ഷ അനിതകുമാരി, കൗൺസിലർ ഓമനകുട്ടി,കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് കെ. പി ദുര്യോധനൻ, നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, ക്യാമ്പ് കോ ഓർഡിനേറ്റർ രാജീവ് പിള്ള എന്നിവർ ചടങ്ങിൽ സംസാരിച്ചു.
