കോരാണി പുകയില തോപ്പ് കോളനിയിൽ ലഹരി മുക്ത ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീജയുടെ അധൃക്ഷതയിൽ ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.,,ചിറയിൻകീഴ് സബ് ഇൻസ്പെക്ടർ ശാലു മുഖ്യ പ്രഭാഷണം നടത്തി.പൊതുജനങളുടെ സഹകരണം ഉണ്ടെങ്കിൽ കോളനികളിൽ ലഹരി തുടച്ച് നീക്കാൻ കഴിയുമെന്ന് ഉദ്ഘാടകൻ ആറ്റിങ്ങൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു ജില്ലാ പോലീസ് മോണിറ്ററിങ് കമ്മിറ്റി കൺവീനർ ആറ്റിങ്ങൽ ബാലകൃഷ്ണൻ, അനിൽകുമാർ. കെ. പി താളികകുഴി സുകുമാരൻ, വാർഡ് മെമ്പർ ബിജു ഊരുപൊയ്ക, പ്രമോദ് കൊട്ടി യോട്,സുജാതൻ,ശശി ആറ്റിങ്ങൽ, ഉണ്ണി, രാധാകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

