കോരാണി:- സമത്വം റെസിഡൻസ് അസോസിയേഷന്റെ 7-)മത് വാർഷികപൊതുയോഗവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, പഠനനോപകരണ വിതരണവും, ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസും നടത്തി.ആക്കോട്ടുവിളയിൽ നടത്തിയ പരിപാടി ആറ്റിങ്ങൽ എസ്. ഐ. . ജിഷ്ണു, ഉദ്ഘാടനം ചെയ്തു..ആറ്റിങ്ങൽ എക്സൈസ്സ സർക്കിൾ ഓഫീസ് പ്രിവന്റ്റീവ് ഓഫീസർ, , , എസ്. രാധാകൃഷ്ണപിള്ള, ബോധവൽക്കരണ ക്ളാസ് നടത്തി. കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്. ആർ. ശ്രീകണ്ഠൻ നായർ, തിരുവനന്തപുരം വിജിലൻസ് ഡി. വൈ.എസ്. പി. ബി. അനിൽകുമാർ എന്നിവർ അവാർഡ്, ക്യാഷ് പ്രൈസ്, മെമെന്റോ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് . ബിന്ദു ശശികുമാർ, സെക്രട്ടറി കെ എസ് അനിൽകുമാർ, ട്രഷറർ എസ് ശ്രീജിത്ത്, ചന്ദ്രബാബു. ജി. എൽ. അനിൽകുമാർ എസ് ആർ ( ഓഡിറ്റേഴ്സ്) എന്നിവർ സംസാരിച്ചു.
