ആറ്റിങ്ങൽ: രാജുരാമകൃഷ്ണന്റെ കവിത സമാഹാരം അമ്മയും അച്ഛനും അറിയുന്നതിന് പ്രകാശനം ചെയ്തു. ആറ്റിങ്ങൽ വ്യാപാരഭവൻ ഹാളിൽ നടന്ന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നിർവ്വഹിച്ചു.ചടങ്ങിൽപുരോഗമന വിചാരവേദി സംസ്ഥാന സെക്രട്ടറി ഷിബു കോരാണി അദ്ധ്യക്ഷനായി.കവി രാധാകൃഷ്ണൻ കുന്നുംപുറം പുസ്തക പ്രകാശനം നിർവ്വഹിച്ചു. രാജുരാമകൃഷ്ണന്റെ മാതാവ് പി. ശാന്ത പുസ്തകം ഏറ്റുവാങ്ങി. പോക്സോകോടതിസ്പെഷ്യൽ
പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം.മുഹസ്സിൻ, കലാനികേതൻ കലാകേന്ദ്രം ഭരണസമിതി അംഗം സജിതൻ മുടപുരം, ചെയർമാൻ ഉദയൻ കലാനികേതൻ എന്നിവർ സംസാരിച്ചു. പ്രഭാത് ബുക്ക് ഹൗസാണ് പുസ്തകത്തിന്റെ പ്രസാധകർ. ചടങ്ങിൽ വിവിധരംഗങ്ങളിലെ പ്രതിഭകളെ യും ഉന്നത വിജയികളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. രാജുരാമകൃഷ്ണൻ നന്ദി പറഞ്ഞു.
Contents
