കഠിനംകുളം : തക്ബീർ ദഫ് & കൊൽക്കളി സംഘത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ തല ദഫ്മുട്ട് മത്സരം സംഘടിപ്പിക്കും. മുണ്ടൻചിറ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വെച്ച് ഒക്ടോബർ 15 ശനിയാഴ്ച വൈകുന്നേരം 6:30 നാണ് മത്സരം നടക്കുകയെന്ന് പ്രസിഡൻ്റ് അൻവർ സെക്രട്ടറി നിഹാസ് എന്നിവർ അറിയിച്ചു

മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഒന്നാം സമ്മാനം 6666 രൂപയും ട്രോഫിയും ,രണ്ടാം സമ്മാനം 4444 രൂപയും ട്രോഫിയും ,മൂന്നാം സമ്മാനം 2222 രൂപയും ട്രോഫിയുമാണ്. രജിസ്ട്രേഷന് 400 രൂപയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9567902345 ( നിഹാസ് )
9567649803 ( അനൂപ് )
