തിരുവനന്തപുരം: എന്നും പാവപ്പെട്ടവരുടെ പക്ഷത്ത് നിലയുറപ്പിക്കുകയും ദരിദ്രരുടെ അവകാശ സംരക്ഷണത്തിനായി വികസിത രാഷ്ട്രങ്ങളോട് പോരാടുകയും ചെയ്ത ജനകീയ നേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് പാലോട് രവി.
പട്ടിണിയുടെയും ദാരിദ്ര്യത്തിൻ്റെയും അടിസ്ഥാന കാരണങ്ങൾ കണ്ടെത്തുകയും അവയെ ഉന്മൂലനം ചെയ്യാൻ അവിശ്രമം പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു ഇന്ദിര.
1972 ലെ സ്റ്റോക്ക് ഹോം പരിസ്ഥിതി ഉച്ചകോടിയിലും ഐക്യരാഷ്ട്ര സഭയടക്കമുള്ള അന്താരാഷ്ട്ര വേദികളിലും ഇന്ത്യയടക്കമുള്ള വികസ്വര – അവികസിത രാഷ്ട്രങ്ങളുടെ പട്ടിണി പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹത്തിനുള്ള ബാദ്ധ്യത ആവർത്തിച്ചുറപ്പിക്കുകയും അതിനു വേണ്ടി അവർ പോരാടുകയും ചെയ്തു. സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് വികസിത രാഷ്ട്രങ്ങൾ പോലും വീർപ്പുമുട്ടുമ്പോൾ ഇന്ത്യ ലോകരാജ്യങ്ങൾക്കു മുന്നിൽ തലയുയർത്തി നിൽക്കുന്നത് കോൺഗ്രസ് സർക്കാരുകൾ കൈക്കൊണ്ട ധീരനിലപാടുകളും നടപടികളും കൊണ്ടാണെന്ന് പാലോട് രവി അനുസ്മരിച്ച .
ഡി .സി സി യുടെ നേതൃത്വത്തിൽ ഓഫിസിൽ നടന്ന ഇന്ദിരാഗാന്ധി അനുസ് മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.ജി.സുബോധൻ . വർക്കല കഹാർ ,ഹരികുമാർ, കടകംപള്ളി ഹരിദാസ് .. ചെറുവക്കൽ പത്മകുമാർ, വിനോദ് കൊഞ്ചിറവിള , മുടവൻ മുഗൾ രവി , വിതുര ശശി എന്നിവർ പങ്കെടുത്തു.
