വിതുര : ഗ്രാമീണമേഖലയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി വിതുര ജനമൈത്രി പോലീസ് യോഗം വിളിച്ചു.
Contents
വിതുര, തോളിക്കോട് പഞ്ചായത്തിലെ റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. എസ്.ഐ. ഇർഷാദിന്റെ അധ്യക്ഷതയിൽ ഫ്രാറ്റ് മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. എസ്.ഐ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനെതിരേ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
