വർക്കല: അയിരൂരിൽ വൻ തീപിടുത്തം. അയിരൂർ പാലത്തിന് സമീപത്തുള്ള സ്റ്റേഷനറി കടക്കും ആക്രി കടക്കും ആണ് തീപിടുത്തമുണ്ടായത്. ഇന്ന് വെളുപ്പിനെ തീപിടിക്കുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വർക്കല ഫയർഫോഴ്സ് നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീ പിടിക്കുന്ന സമയത്ത് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന കടയുടമ വിക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു. കടകൾ രണ്ടും പൂർണമായും കത്തിനശിച്ചു ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
Contents
