തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സാമ്പത്തിക തിരിമറി നടന്നതായി സംശയം. വരുമാനത്തില്‍ നിന്ന് 1.17 ലക്ഷം രൂപ കാണാനില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചു.
നാല് ദിവസം മുന്‍പ് യൂണിറ്റ് ഓഫിസറുടെ പരാതിയില്‍ ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആന്‍ഡ് ക്യാഷ് ഡിപാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ ആണ് പൊരുത്തക്കേട് കണ്ടെത്തിയത്.
ഡീസല്‍ ക്ഷാമം ഉണ്ടായിരുന്ന സമയത്ത് റിസര്‍വേഷന്‍ ടിക്കറ്റ് മാത്രമായി ഓഡിയ ബസുകളില്‍ ഡീസല്‍ അടിച്ചതിന്റെ ബില്ല് നല്‍കിയിരുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ പൊരുത്തക്കേട് ഉണ്ടായിരിക്കുന്നതെന്നാണ് കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ വിശദീകരണം.
