ധനകാര്യവകുപ്പ് മന്ത്രി . കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും
വർക്കല : സബ് ട്രഷറിക്കായി പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 17ന് വൈകിട്ട് നാലുമണിക്ക് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നാടിനു സമർപ്പിക്കുമെന്ന് വി ജോയ് എം.എൽ.എ അറിയിച്ചു.
രണ്ടു കോടി രൂപ ചിലവഴിച്ചാണ് പ്രസ്തുത കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
വിശാലമായ ഹാളും പൊതുജനങ്ങൾക്കാവശ്യമായ ഇരിപ്പിടങ്ങളും, ഡൈനിങ് ഹാളും, റെക്കോർഡ് മുറികൾ, സ്ട്രോങ്ങ് റൂം, വിശ്രമമുറി, ശുചിമുറികൾ, കുടിവെള്ള സൗകര്യം, അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ശുചിമുറികൾ, റാമ്പ്, വീൽ ചെയർ, 80 വയസ്സ് കഴിഞ്ഞവർക്ക് പ്രത്യേകം കൗണ്ടറുകളും, വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യവും, ഇടപാടുകാർക്ക് സൗകര്യപ്രദമായി കൂടുതൽ കൗണ്ടറുകളും ഉണ്ടാകും
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം വരുന്നതോടുകൂടി ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.
നിലവിൽ സബ് ട്രഷറി പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ് .
വർക്കല സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം എന്ന ദീർഘനാളായ ആവശ്യം
എം എൽ എയുടെ നിരന്തര ഇടപെടലിലൂടെയാണ് സാക്ഷാത്കരിക്കുന്നത്.പ്രസ്തുത പരിപാടിയിൽ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
