കേരളത്തിലെ ഒൻപതു യൂണിവേഴ്സിറ്റികളുടെ വൈസ്ചാൻസലർമാർ അടിയന്തിരമായി രാജിവയ്ക്കണമെന്ന് ഭീഷണി മുഴക്കുകയും ജനകീയ സർക്കാരിൻ്റെ തീരുമാനങ്ങളെ ആർആർഎസ് തിട്ടൂരമനുസരിച്ച് അട്ടിമറിക്കുകയും കേരള ജനതയെ അപമാനിക്കുകയും ചെയ്യുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.യോഗം സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം അഡ്വ. ആറ്റിങ്ങൽ ജി സുഗുണൻ ഉദ്ഘാടനം ചെയ്തു. സിഐറ്റിയു ജില്ലാ ഭാരവാഹികളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, എം മുരളി, ജി.വ്യാസൻ ,തുടങ്ങിയവർ സംസാരിച്ചു.



സിഐറ്റിയു ഏര്യാ ഭാരവാഹികളായ ആർ.പി.അജി, ബി.സതീശൻ, ആർ.എസ്.അരുൺ, കെ.ശിവദാസൻ എസ്.രാജശേഖരൻ, എസ്.സാബു, വി.ശശി, ,എസ്.ജോയി, ഗായത്രി ദേവീ, അഡ്വ.മോഹനൻനായർ, ശ്രീലതാ പ്രദീപ്, പി.വി.സുനിൽ, എസ്.ജി.ദിലീപ് കുമാർ, ബി.രാജീവ്, എം.ബി.ദിനേശ്, ലോറൻസ്, ജി.സന്തോഷ് കുമാർ, എ. അൻഫർ, ഈസമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
