തിരുവനന്തപുരം: വർക്കല ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാത്സംഗ ശ്രമത്തിന് കോടതി കേസെടുത്തു. വർക്കല ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. അമേരിക്കൻ പൗരത്വമുള്ള സ്ത്രീ നൽകിയ പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്.2019ൽ അമേരിക്കൻ സന്ദർശ സമയത്ത് വീട്ടിൽ അതിഥിയായ താമസിച്ചിരുന്നപ്പോള്‍ ഗുരുപ്രസാദ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പൗരത്വയായ സ്ത്രീയുടെ പരാതി. ഇക്കാര്യത്തിൽ ഗിവഗിരി മഠത്തിൽ പരാതി നൽകിയപ്പോള് സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴിയും രേഖകളും പരിശോധിച്ച ശേഷമാണ് കോടതി കേസെടുത്തത്.
Contents
