കൊച്ചി: കെ.എസ്.ആർ.ടി.സി. ബസുകളിൽ പരസ്യം പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ ഏകീകൃത കളർ കോഡ് പാലിക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി നിർദേശിച്ചു. ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം കൊണ്ടുവരാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി. കൂടതൽ സമയം നൽകാനാകില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
