ആറ്റിങ്ങൽ.. റോഡിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണമാല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മാതൃകയായി ആശാവർക്കർ. പതിനെട്ടാം മൈൽ സ്വദേശിനി സുമയ്യയുടെ മൂന്നര പവൻ വരുന്ന സ്വർണമാലയാണ് കോരാണി നെല്ലുവിള മുക്കിലുള്ള കുടുംബവീട്ടിന് സമീപം വെയ്ച്ചു പൊട്ടി റോഡിൽ വീണു നഷ്ടപ്പെട്ടത്. ഇത് വഴി പോയ ആശ വർക്കർ ബിന്ധുവിന്റെ കയ്യിൽ കിട്ടിയ മാല ഉടൻതന്നെ അവർ ആറ്റിങ്ങൽ പോലീസിൽ ഏൽപ്പിച്ചു. ഇതിനിടെ മാല നഷ്ടപ്പെട്ട സുമയ്യ വീട്ടിലും സമീപപ്രദേശങ്ങളിലുംകാണാതായ മാലയെ കുറിച്ച് അന്വേഷിച്ചപ്പോൾ ആശ വർക്കർ ബിന്ദുവിന്റെ കയ്യിൽ കിട്ടിയതായും ഇത് ആറ്റിങ്ങൽ പോലീസിന് കൈമാറിയതായും അറിഞ്ഞു . ഇതിനെ തുടർന്ന് സുമയ്യയും ഭർത്താവ് ഷിബുവും ചേർന്ന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ എത്തി എസ് ഐ രാജേന്ദ്രന്റെ കൈയിൽ നിന്നും മാല കൈപ്പറ്റി. പിന്നീട് സുമയ്യയും ഭർത്താവും ബിന്ദുവിന്റെ വീട്ടിലെത്തി മധുരം വിതരണം ചെയ്തു നന്ദി അറിയിച്ചു.
