January 15, 2026

നെടുമങ്ങാട് : സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ തുടക്കമായി. മണ്ഡലത്തിലെ സ്‌കൂളുകളിലും കോളേജിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ ജ്വാലയും മന്ത്രി തെളിയിച്ചു.

നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എസ് ശ്രീജ അധ്യക്ഷയായി. എക്‌സൈസ് വകുപ്പും കോളേജ് വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ നാടകങ്ങളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *