തിരുവനന്തപുരം: തലസ്ഥാനത്തെ ക്ഷേത്രങ്ങൾ ബുധനാഴ്ചത്തെ വിദ്യാരംഭ ചടങ്ങുകൾക്കായി ഒരുങ്ങി. പത്മനാഭസ്വാമിക്ഷേത്രം, കോട്ടയ്ക്കകം നവരാത്രി മണ്ഡപം, പൂജപ്പുര സരസ്വതിമണ്ഡപം, ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ വിദ്യാരംഭം നടക്കും.
നഗരത്തിന് പുറത്ത് ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം തുടങ്ങി നിരവധിയിടങ്ങളിൽ വിദ്യാരംഭചടങ്ങുകൾ നടക്കും.
Contents
