പോത്തൻകോട് : അബുദാബിയിൽ ഇത്തിഹാദ് എയർവെയ്സിന്റെ വ്യാജ നിയമന ഉത്തരവും വീസയും നൽകി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി മുദാക്കൽ ഇളമ്പ പൊയ്കമുക്ക് സുധീഷ് വിലാസത്തിൽ എസ്. രതീഷ് (40) നെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. 10 ലക്ഷം തട്ടിച്ചു എന്ന ഇടുക്കി സ്വദേശി അൽ അമീന്റെ പരാതിയിലാണ് രതീഷിന്റെ അറസ്റ്റ്. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലായി ഒട്ടേറെപ്പേർക്ക് പണം നഷ്ടമായിട്ടുണ്ട്. രതീഷ് പിടിയിലായതറിഞ്ഞ് തിരുവനന്തപുരം ജില്ലയിൽ നിന്നു മാത്രമായി ഇന്നലെ 32 പേരോളം മംഗലപുരം സ്റ്റേഷനിൽ എത്തിയിരുന്നു.
Contents
