കാട്ടാക്കട: കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയ പിതാവിനെ മർദിച്ച ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ അഡിഷനൽ സെഷൻസ് കോടതി തള്ളി. പിന്നാലെ പ്രതികളിലെ ഒരാൾ അറസ്റ്റിലായി. കെഎസ്ആർടിസി ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ തിരുമല ആറാമട തേരി ഭാഗം ടി.സി.18/254/3പുലരിയിൽ എസ്.ആർ.സുരേഷ് കുമാർ(53)ആണ് കാട്ടാക്കട ഡിവൈഎസ്പി എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സംഭവം നടന്ന് 11–ാം ദിവസമാണ് ആദ്യ അറസ്റ്റ്.
Contents
