വർക്കല: അയിരൂരിൽ നാല് കടകൾ തീപിടിച്ചുനശിച്ചു. ആറര ലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികൾ കത്തിനശിച്ചതായി കണക്കാക്കുന്നു. ചൊവ്വാഴ്ചയാണ് പട്ടംതേരി ജങ്ഷനിലെ നാല് കടമുറികൾക്ക് തീപിടിച്ചത്. കടകളുടെ പുറകിൽ ഷീറ്റ് മേഞ്ഞ ചായ്പും കത്തിപ്പോയി. അയിരൂർ കടയിൽ വീട്ടിൽ സൈനുലാബ്ദീന്റെ ഉടമസ്ഥതയിൽ രണ്ട് മുറികളിലായി പ്രവർത്തിച്ചിരുന്ന സ്റ്റേഷനറി കട, അയിരൂർ കളത്തടത്തിൽ ഫസിലിന്റെ ആക്രിക്കട എന്നിവയാണ് അഗ്നിക്കിരയായത്.
Contents
