ആറ്റിങ്ങൽ : ആലംകോട് ജംഗ്ഷനിൽ ടെമ്പോ വാനും വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്. രാവിലെ 6 മണിയോടെയാണ് സംഭവം. കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റ് കൊണ്ടു പോകുകയായിരുന്ന പിക്അപ്പ് വാൻ കിളിമാനൂർ റോഡിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനായി ദേശീയ പാതയിലേക്ക് കയറുന്നതിനിടെ പാർസലുമായി തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് .

ലോറിക്കകത്തു കുടുങ്ങിയ ഡ്രൈവറെ ആറ്റിങ്ങൽ അഗ്നിശമന സുരക്ഷാ സേന ഹൈഡ്രോളിക്കൂറും സ്പ്രെഡറും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്താൽ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. പരിക്കേറ്റവരെ വലിയ കുന്ന് ഗവ.ആശുപത്രിയിലും കെ.ടി.സി.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രാഥമിക നിരീക്ഷണത്തിൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു

