കളിയിക്കാവിള: കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. നിദ്രവിളയ്ക്കു സമീപം വാവര സ്വദേശി പുളിയറ ത്തലവിള ചിന്നപ്പറുടെ മകൾ അഭിത (19 )യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് മാതാവ് നിദ്രവിള പൊലീസിൽ പരാതി നൽകി യത്. പരാതിയിൽ പറയുന്നത്: തന്റെ മകളും നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. മകളെ വിവാഹം കഴിക്കാമെന്ന പറഞ്ഞിരുന്ന യുവാവ് കഴിഞ്ഞ സെപ്റ്റംബറിൽ അതിൽ നിന്ന് പിന്മാറി.കഴിഞ്ഞ സെപ്റ്റംബർ 7ന് യുവാവ് അഭിതയെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞതിനെത്തുടർന്ന് ഇവർ തമ്മിൽ കണ്ടിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം മകൾക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഒന്നിന് മകളെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രി യിൽ എത്തിച്ച് ചികിത്സ തേടി. അസുഖം ഭേദമാകാത്തതിനെത്തുടർന്ന് തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സയിലായിരുന്ന അഭിത അഞ്ചിന് രാത്രി മരിച്ചു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവ് നിദ്രവിള പൊലീസിൽ പരാതി നൽകി.പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കളിയിക്കാവിളയ്ക്ക് സമീപത്തുള്ള ഒരു സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്നു അഭിത.
