തിരുവനന്തപുരം: തോക്കാട് വടശ്ശേരിക്കോണം നൂറ മൻസിലിൽ ഷാഫി മകൻ 21 വയസുള്ള ഷാൻ അഫ്നാൻ ആണ് അയിരൂർ പോലീസിന്റെ പിടിയിലായത് .ബൈക്കിൽ കറങ്ങി നടന്ന് മയക്ക് മരുന്ന് ഇനത്തിനപേട്ട എം.ഡി.എം.എ വില്പന നടത്തുന്നുവെന് ജില്ലാ നാർക്കോട്ടിക് സെല്ലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിനിൽ നിരീക്ഷണത്തിലായിരുന്ന ഇയാൾ ഇന്ന് (07-11-2022) ഉച്ചക് 02.00 മണിയോടെ പ്രതി സഞ്ചരിച്ച KL-16 X 7121 -ാം നമ്പർ ബൈക്കിൽ (KTM DUKE) മയക്ക് മരുന്ന് കടത്തിക്കൊണ്ട് വരുന്നു എന്നുള്ള രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സുപ്രണ്ടന്റ് ശ്രീ രാശിത്ത്, വർക്കല ഡെപ്യൂട്ടി പോലീസ് സുപ്രണ്ടന്റ് ശ്രീ നിയാസ് എന്നിവരുടെ നിർദേശത്തെ തുടർന്ന് അയിരൂർ ഇൻസ്പെക്ടർ ജയസനിലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിത്ത്, എസ്.ഐ ലാൽ, എ.എസ്.ഐ സനിൽകുമാർ, എസ്.സി.പി.ഒ രഞ്ജിത്ത്, എസ്.സി.പി.ഒ സുജീഷ്, സി.പി.പി ശിവപ്രസാദ്, ജില്ലാ നാർക്കോട്ടിക് വിഭാഗം എസ്.ഐ ബിജു ഹക്ക്, എ.സ്.ഐ ബിജു, സി.പി.ഒ സുനിൽരാജ്, സി.പി.ഒ സുനീഷ് എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി സഞ്ചരിച്ഛ് വന്ന ബൈക്ക് തോക്കാട് എന്ന സ്ഥലത്ത് വച്ച് തടഞ്ഞു നിർത്തി പരിശോധന നടത്തിയതിൽ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചതിൽ 01.200 ഗ്രാം എം.ഡി.എം.എ യും 11.100 ഗ്രാം കഞ്ചാവും, എം.ഡി.എം.എ വിൽപ്പന നടത്തുന്നതിനായുള്ള ചെറിയ കവറുകൾ, കഞ്ചാവ് വലിക്കുന്നതിനുള്ള പേപ്പറുകൾ എന്നിവ ടിയാന്റെ ബാഗിൽ നിന്നും കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് ക്രൈം നമ്പർ 921/2 u/s 20(b)(ii) & 22(b), 27 & 29 ഓഫ് NDPS ആക്ട് പ്രകാരം കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതാണ്.
