ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ 7 മുതൽ 9 വരെ യുള്ള വാർഡുകളും 13 , 15 മുതൽ 19 വരെയും ഉള്ള വാർഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
1.രോഗം ബാധിച്ച തെങ്ങു മുറിച്ചു മാറ്റൽ
- 50 % സബ്സിഡി നിരക്കിൽ ജല സേചനത്തിന് പമ്പ് സെറ്റ്.
- തെങ്ങു കയറ്റ യന്ത്രം.
- മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്
തുടങ്ങിയവ ലഭിക്കുന്നതാണ്…
ഗുണഭോക്തൃ വിഹിതം അടക്കുന്ന
കർഷകർക്ക്
⭕ഡോളോമൈറ്റ്
🔘 ജൈവ വളം
🔘 രാസവളങ്ങൾ
തുടങ്ങിയവ ലഭിക്കുന്നതാണ്, കൂടാതെ രോഗം ബാധിച്ച തെങ്ങുകളുടെ മണ്ട ഭാഗം വൃത്തിയാക്കി മരുന്നു
തളിക്കുന്നതിനും, തെങ്ങുകളുടെ തടം തുറന്ന് പുത ഇടീൽ, തെങ്ങിൻ
തടങ്ങളിൽ തൊണ്ട് അടുക്കൽ തുടങ്ങിയവയ്ക്കും സബ്സിഡി ആനുകൂല്യം ലഭിക്കുന്നതാണ് .
മുകളിൽ വിവരിച്ചിട്ടുള്ള വാർഡുകളിലെ കേര കർഷകർ അതത് വാർഡ് മെമ്പർ മുഖേനയോ നേരിട്ടോ അപേക്ഷകൾ നവംബർ 19 മുൻപ് കൃഷിഭവനിൽ നൽകണമെന്ന്
കൃഷി ഓഫീസർ അറിയിച്ചു
