നെയ്യാറ്റിൻകര – പാറശ്ശാല സ്റ്റേറ്റ് ഹൈവേയിൽ അമരവിള മോട്ടോർ വെഹിക്കിൾ ചെക്ക് പോസ്റ്റ് വാഹനപരിശോധനയിൽ എം. ഡി എം എ പിടിച്ചെടുത്തു.നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. പി ഷാജഹാനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ 75 ഗ്രാം എം ഡി എം എ എന്ന മാരക-ലഹരി വസ്തു കടത്തിക്കൊണ്ടുവന്ന, ആലംകോട് വഞ്ചിയൂർ കടവിള പുല്ലുതോട്ടം ദേശസേവിനി ഗ്രന്ഥശാലയ്ക് സമീപം യവനിക വീട്ടിൽ മുരളീധരൻ മകൻ 23 വയസുള്ള എം എസ് ഷാനെ പ്രതിയായി അറസ്റ്റ് ചെയ്തു. പാർട്ടിയിൽ സി ഐ ഷാജഹാനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ മോനി രാജേഷ്,പ്രിവന്റീവ് ഓഫീസർ ജി സുനിൽ രാജ്, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ വിജേഷ്, സുബാഷ്കുമാർ, അനീഷ്കുമാർ, ലാൽകൃഷ്ണ, അനീഷ്, അർജുൻ, വനിത സിവിൽ ഉദ്യോഗസ്ഥ ഇന്ദുലേഖ എന്നിവരും ഉണ്ടായിരുന്നു .
Contents



