2017 ലാണ് വിഷൻ കടയ്ക്കാവൂരിന്റെ നേതൃത്വത്തിൽ കടക്കാവൂർ പ്രദേശത്ത് 32 ഓളം ക്യാമറകൾ സ്ഥാപിച്ചത്. ഇതിന്റെ കൺട്രോളിങ് യൂണിറ്റ് പോലീസ് സ്റ്റേഷനിലും കടക്കാവൂർ ചെ ക്കാലവിളാകത്തുള്ള വിഷൻ ഓഫീസിലും ആയിരുന്നു സ്ഥാപിച്ചിരുന്നത്. ഇതിന്റെ വൈദ്യുതി കണക്ഷൻ വിഷൻ കടയ്ക്കാവൂരിന്റെ ഓഫീസിൽ നിന്നും ആണ് നൽകിയിരുന്നത് എന്നാൽ ചില സമ്മർദ്ദം മൂലം ഈ യൂണിറ്റ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു തുടർന്നു വന്ന വൈദ്യുതി ബില്ലുകൾ പോലീസ് സ്റ്റേഷനിൽ നിന്നും ഒടുക്കാൻ പറ്റാതായതോടെയാണ് ക്യാമറകളുടെ പ്രവർത്തനം നിലച്ചത്. ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ച സമയത്ത് അപകടങ്ങളും അക്രമങ്ങളും നിയന്ത്രണവിധേയമായിരുന്നു. നിലവിൽ തകരാറിലായ ക്യാമറ കേബിളുകളും ക്യാമറകളും അറ്റകുറ്റപ്പണികൾ നടത്തി എത്രയും വേഗം പ്രവർത്തിപ്പി ക്കണമെന്ന് ഔവർ ടീം കടക്കാവൂർ അധികൃതരോട് ആവശ്യപ്പെട്ടു.


